fire-
കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ തീപ്പിടച്ചപ്പോൾ

കണ്ണൂർ:കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ തിപ്പിടുത്തം. നാടുകാരുടെയും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഖബർസ്ഥാനിലെ അടിക്കാടിന് തീപടരുന്നത് കണ്ടത്.ഉടനെ ഖാലിദ് പള്ളിയത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ബക്ക​റ്റിൽ വെള്ളം കോരിയൊഴിച്ച് തീക്കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പള്ളിയിലെ പൈപ്പ് ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു. നാട്ടുകാരുടെ ഇടപെടലിൽ തീ ആളിപ്പടരുന്നത് ഒഴിവാക്കാനായി ഇതിനിടെ വിവരം അറിഞ്ഞ് തലശ്ശേരിയിൽ നിന്നും ഫയർഫോഴ്‌സുമെത്തി തീ പൂർണമായും അണച്ചു. ഖബർസ്ഥാനിൽ മീ​റ്ററുകളോളം പ്രദേശത്ത് തീപ്പടർനിരുന്നു. ഉണങ്ങിയ അടിക്കാട്‌പ്പെട്ടെന്ന് തീപടർന്ന് പിടിക്കാൻ കാരണമായി.ചൂട് വർദ്ധിച്ചതോടെ ജില്ലയുടെ പല ഭാഗങ്ങളിലും അടിക്കാടുകൾക്ക് തീ പിടിക്കുന്നത് പതിവായിട്ടുണ്ട്.