കാസർകോട്: കിനാലൂർ ഭൂമി ഇടപാട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തീയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേശൻ അരമങ്ങാനം പറഞ്ഞു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ മുപ്പതാംദിന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഒരു മാസം പൂർത്തിയാവുന്ന ഇന്നലെ തീയ്യ മഹാസഭയുടെ കാസർകോട് ജില്ലാ കമ്മിറ്റിയാണ് സമര പന്തൽ ഏറ്റെടുത്തത്. പ്രകടനമായാണ് എത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ ആരംഭിച്ചത്. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. വിശ്വംഭരൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ദാമോദരൻ കൊമ്പത്ത്, സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ, സംസ്ഥന സെക്രട്ടറി സുനിൽ കുമാർ ചാത്തമത്ത്, സംസ്ഥാന സമിതി അംഗം രമേശൻ കാഞ്ഞങ്ങാട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി രാജൻ ബീരിച്ചേരി, കെ.ബി. പ്രസാദ്, മഹിളാ തീയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ് ഷൈജ സായി, സെക്രട്ടറി കൃഷ്ണഭായി, വൈസ് പ്രസിഡന്റ് ആശാലത, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി.വി. രാഘവൻ തിമിരി, ജില്ലാ ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ സി.കെ. നിലേശ്വരം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ശേഖരൻ പൈങ്ങോത്ത്, കൂട്ടായ്മ ജില്ലാ ട്രഷറർ ആനന്ദൻ പെരുമ്പള, കരിം ചൗക്കി, ഷെരീഫ് മുഗു, ഗീത ജി. തോപ്പിൽ, ഉസ്മാൻ കടവത്ത്, താജുദ്ദീൻ ചേരങ്കൈ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുധീഷ് പൊയ്‌നാച്ചി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ടി. രമേശൻ, അബ്ബാസ്, മുഹമ്മദ് ഈച്ചിലിങ്കാൽ, ചന്ദ്രശേഖരൻ, ഷീന ജി. റാണി, ചേതൻ കുമാർ, മഹമൂദ് കൈക്കമ്പ, ഹമീദ് മൊഗ്രാൽ, ഉദേശ് തുടങ്ങിയവർ സംസാരിച്ചു. കോട്ടക്കണ്ണി സെന്റ് ജോസഫ് ചർച്ച വികാരി ഫാദർ ജോർജ് വള്ളിമല, തീയ്യ മഹാസഭാ സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം സന്ദേശം നന്ദിയും പറഞ്ഞു.
എയിംസ് കാസർകോട് കൂട്ടായ്മയുടെ 30-ാം ദിന നിരാഹാര സമരം തീയ്യമഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്‌ഘാടനം ചെയ്യുന്നു