kudakar
കുടകര്‍ കാളപ്പുറത്ത് അരിയുമായെത്തിയപ്പോള്‍

പയ്യാവൂർ:കുടക് മലയാളി സംഗമ ഭൂമിയായ പയ്യാവൂർ ഊട്ടു മഹോത്സവത്തിന് തുടക്കം.കാളപ്പുറത്ത് അരിയുമായി കുടകർ ഇന്നലെ രാവിലെ ആറിന് പയ്യാവൂർ ശിവക്ഷേത്രത്തിലെത്തിയതോടെയാണ് ഊട്ടു മഹോത്സവത്തിന് തുടക്കമായത്.കുടകർ കിരാതമൂർത്തിക്ക് സമർപ്പിച്ച അരി ഉപയോഗിച്ചാണ് ഊട്ടുത്സവ ചടങ്ങുകൾ നടത്തുന്നത്.
വൈകീട്ട് വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്രയും രാത്രി അരിയളവും കുഴിയടുപ്പിൽ തീയിടലും നടന്നു. 12 ന് രാവിലെ 10ന് ചുളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകീട്ട് ആറിന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെ ഊട്ടുക്കാഴ്ച, രാത്രി ഏഴിന് സപര്യരാജ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ എന്നിവ നടക്കും. ഉത്സവ ദിനങ്ങളിൽ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവുമുണ്ടാകും.13 ന് വൈകീട്ട് ഏഴിനും ക്ഷേത്രസന്നിധിയിൽ ഓട്ടൻതുള്ളൽ നടക്കും.15ന് 4.30ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളിക്ക് സ്വീകരണവും പുണ്യം പൂങ്കാവനം പദ്ധതിയുടെ പൂജാപുഷ്‌പോദ്യാനത്തിന്റെ ഉദ്ഘാടനവും നടക്കും. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പങ്കെടുക്കും.വൈകീട്ട് ആറിന് കാഞ്ഞിലേരി ദേശവാസികളുടെ ഊട്ടുക്കാഴ്ചയും നടക്കും.16 ന് രാത്രി ഒൻപതിന് ഗൗരിശങ്കർ, ഗിരിശങ്കർ എന്നിവരുടെ ഇരട്ട തായമ്പകയും ഉണ്ടാകും. 20ന് രാവിലെ അഞ്ചിന് കുടകരുടെ അരി സമർപ്പണം, രാത്രി 7.30ന് വലിയ തിരുവത്താഴത്തിനുള്ള അരിയളവ്, 9.30ന് ഹരി പയ്യാവൂരിന്റെ തായമ്പക, 10.30ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവ നടക്കും. 21ന് രാവിലെ ആറിന് തിരുനടയിൽ കുടകരുടെ അരി സമർപ്പണം, 8.30ന് വൃഷഭാഞ്ജലി, 10ന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് ചേടിച്ചേരി നിവാസികളുടെ ഊട്ടുക്കാഴ്ച, 9.30ന് പയ്യാവൂർ ഗോപാലൻകുട്ടി മാരാരുടെ തായമ്പക, 11ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവയുണ്ടാകും.
മഹോത്സവ ദിനമായ 22ന് പുലർച്ചെ നാലിന് നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കലും രാവിലെ എട്ടിന് ഉണ്ണികൃഷ്ണൻ പയ്യാവൂർ നയിക്കുന്ന സംഗീതാർച്ചനയും നടക്കും. 12.30ന് മേളപ്രദക്ഷിണത്തോടെയുള്ള ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തവുമുണ്ടാകും.