നടുവിൽ: എസ്.എൻ.ഡി.പി യോഗം 1596 നമ്പർ നടുവിൽ ശാഖാ യോഗത്തിന്റെ ഗുരുമന്ദിര പ്രതിഷ്ഠാ കർമ്മം ഇന്നു രാവിലെ 9.24നും 10.22നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. തൃശൂർ വി.ടി രാമചന്ദ്രൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.
രാവിലെ 5.45ന് ഗണപതിഹോമം, ശാന്തിഹോമം. 9.24ന് താഴികക്കുട പ്രതിഷ്ഠ കുംഭാഭിഷേകം, തുടർന്ന് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം. കലശാഭിഷേകം, മഹാഗുരുപൂജ, സമൂഹപ്രാർത്ഥന. 11ന് ഗുരുമന്ദിര പ്രതിഷ്ഠാ സമർപ്പണം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിക്കും.
11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അനുമോദനം നടത്തും. ശിവഗിരിമഠം സ്വാമി പ്രേമാനന്ദ പ്രഭാഷണം നടത്തും. യോഗം തളിപ്പറമ്പ് യൂണിയൻ കൺവീനർ പി.ആർ ഭരതൻ അദ്ധ്യക്ഷനാകും. യൂണിയൻ ചെയർമാൻ കെ.കെ ധനേന്ദ്രൻ, നടുവിൽ ശാഖ യോഗം പ്രസിഡന്റ് പി.പി കുഞ്ഞിരാമൻ, യോഗം ട്രസ്റ്റ് അംഗം ടി.എ ചന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി നാരായണൻ, സെക്രട്ടറി രാജമ്മ രാജൻ തുടങ്ങിയവർ സംസാരിക്കും. വി.ടി. രാമചന്ദ്രൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. ശാഖ സെക്രട്ടറി ഇ. ഭാസ്കരൻ സ്വാഗതവും കെ. സന്തോഷ്കുമാർ നന്ദിയും പറയും.