ചക്കരക്കൽ :ചക്കരക്കൽ മൂന്നുപെരിയ റോഡിൽ കെ.കെ.ബാറിന് സമീപം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാർ യാത്രക്കാരനായ തലശേരി മാടപ്പീടിക സ്വദേശി കെ.രാജിവനാണ് (53) പരിക്കേറ്റത്. ഈയാളെ ചക്കരക്കൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കല്ലിൽ നിന്നും പാനേരിച്ചാൽ ഭാഗത്തേക്ക് പോകുന്ന ടിപ്പർ ലോറിക്ക് എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം 3.30 നാണ് അപകടം നടന്നത്. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം ചക്കരക്കൽ സോനാ റോഡിൽ കാറിടിലിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരുക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.