തൃക്കരിപ്പൂർ: ഉടുമ്പുന്തല കരികടവ് കൈരളി വായനശാല ഗ്രന്ഥാലയം കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി പൂരക്കളി മറുത്ത് കളി പ്രദർശനം നടന്നു. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രൻ , പി.വി.ദിനേശൻ, വി.വി.വിജയൻ ,വി.വി.രാഘവൻ, പി.അരവിന്ദാക്ഷൻ സംസാരിച്ചു. എടാട്ടുമൽ പി.ഭാസ്ക്കരൻ പണിക്കറും പാണപ്പുഴ പത്മനാഭൻ പണിക്കറും തമ്മിലുള്ള മറുത്തു കളിയും ഒളവറ മുണ്ട്യ പൂരക്കളി സംഘം കുട്ടികൾ അവതരിപ്പിച്ച പൂരക്കളി പ്രദർശനവും നടന്നു. ഇന്നു വൈകുന്നരം 5ന് കഥാകൃത്ത് ടി.പദ്മനാഭൻ വായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും