പയ്യന്നൂർ : ശിൽപ്പിയും ചിത്രകാരനുമായ ചിത്രൻ കുഞ്ഞിമംഗലത്തിന്റെ 'ദി വേൾഡ് ഓഫ് മെറ്റൽസ് ' എന്ന പേരിലുള്ള ഏകാങ്ക ശില്പ പ്രദർശനം പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.വിനോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ കേരള സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗം ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ടി.ഐ.മധുസൂദനൻ എം എൽ.എ .മുഖ്യാതിഥിയായിരുന്നു.
പി.വേണുഗോപാലൻ, കെ.വി.സുരേന്ദ്രൻ, വി.വി. ലക്ഷ്മണൻ, വി.വി.രാജേഷ് ബാബു , സൈമൺ പയ്യന്നൂർ, കെ.കെ.ആർ. വെങ്ങര, വി.വി.തങ്കരാജ് , എം.സത്യൻ, പീറ്റർ കൊളക്കാട് സംസാരിച്ചു. ചിത്രൻ കുഞ്ഞിമംഗലം നന്ദി പറഞ്ഞു.18 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രദർശനം.