walking
പയ്യന്നൂർ നഗരസഭ സ്ത്രീകളുടെ രാത്രി നടത്തo ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭയിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.

പയ്യന്നൂർ നഗരസഭയുടെയും, വനിതാ ശിശു വികസനവകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി പെരുമ്പയിൽനിന്നും പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് നടത്തം സംഘടിപ്പിച്ചത്. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ അദ്ധ്യക്ഷത വഹിച്ചു. വി.വി.സജിത, കുടുംബശ്രീ സി ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല,ഐ.സി ഡി.എസ് സൂപ്പർവൈസർമാരായ വി.വിഭ, എ.പി.ചിത്രലേഖ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ഭരണ സമിതി വനിതാ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, മഹിളാ സംഘടന, അങ്കണവാടി , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.