ആലക്കോട്: നടുവിൽ 1596 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാകർമ്മം നടത്തി.
ഇന്നലെ രാവിലെ 5.45 ന് ഗണപതി ഹോമത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 6.45 ന് ശാന്തി ഹോമവും 8 ന് നവകലശ പൂജയും നടത്തി. 9.24 നുള്ള ശുഭമുഹൂർത്തത്തിൽ താഴികക്കുട പ്രതിഷ്ഠാ കുംഭാഭിഷേകവും ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മവും തൃശൂർ വി.ടി. രാമചന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. 11 ന് ഗുരുമന്ദിര പ്രതിഷ്ഠാ സമർപ്പണം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി നിർവ്വഹിച്ചു. ഗുരുദേവ മന്ദിരത്തിന്റെ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും സന്തോഷ് അരയാക്കണ്ടി നിർവ്വഹിച്ചു.
തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനം സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം തളിപ്പറമ്പ് യൂണിയൻ കൺവീനർ പി.ആർ ഭരതൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അനുമോദന പ്രസംഗം നടത്തി. സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും വളർച്ചയെയും കുറിച്ച് പ്രഭാഷണം നടത്തി. കെ.കെ ധനേന്ദ്രൻ (ചെയർമാൻ, എസ്.എൻ.ഡി.പി തളിപ്പറമ്പ് യൂണിയൻ), പി.പി കുഞ്ഞിരാമൻ (പ്രസിഡന്റ്, എസ്.എൻ.ഡി.പി ശാഖാ യോഗം, നടുവിൽ ), ടി.എ. ചന്ദ്രൻ (യോഗം ട്രസ്റ്റ് മെമ്പർ, രമണി നാരായണൻ (യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ), രാജമ്മ രാജൻ (വനിതാ സംഘം സെക്രട്ടറി ), ടി.കെ ചിണ്ടൻ, ടി വി കുഞ്ഞിരാമൻ (മുൻ ശാഖാ പ്രസിഡന്റുമാർ), പി.പി കുഞ്ഞമ്പു (എസ്.എൻ), പി.പി കുഞ്ഞമ്പു, എം.ആർ രാജപ്പൻ, എം.ആർ രാജു, എ.വി സുരേഷ്, പി.പി. ഭാസ്‌കരൻ, ശ്രീജ വത്സൻ, പി.പി. വിസ്മയ എന്നിവർ സംസാരിച്ചു. വി.ടി രാമചന്ദ്രൻ തന്ത്രി, തൃശൂർ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഇ. ഭാസ്‌കരൻ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.