പാനൂർ: സാമൂഹ്യ നീതിയിലധിഷ്ഠിതമായ അവകാശങ്ങൾ നേടിയെടുക്കാൻ വനിതാ കൂട്ടായ്മ അനിവാര്യമാണെന്ന് എസ്.എൻ. ഡി.പി യോഗം വനിത സംഘം സംസ്ഥാന സമിതിയംഗം നിർമ്മല അനിരുദ്ധൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാനൂർ യൂണിയൻ തല ഭാരവാഹികളുടെ യോഗം യൂണിയൻ ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
യോഗ നേതൃത്വം നടത്തുന്ന അവകാശപോരാട്ടങ്ങൾക്ക് കരുത്തുപകരാനും ശ്രീ നാരായണ ധർമ്മത്തിലധിഷ്ഠിതമായി വരും തലമുറയെ വാർത്തെടുക്കാനും അമ്മമാർ പ്രതിജ്ഞാബദ്ധരാകണമെന്നും അവർ പറഞ്ഞു. പാനൂർ യൂണിയൻ വൈസ് പ്രസിഡന്റ് വി.കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം, ചന്ദ്രമതി എന്നിവർ സംസാരിച്ചു. കെ. ചിത്ര സ്വാഗതവും കെ. ബിന്ദു നന്ദിയും പറഞ്ഞു.
വനിതാ സംഘം യൂണിയൻ ഭാരവാഹികളായി കെ. ബിന്ദു (പ്രസിഡന്റ്), കെ. സതി (വൈസ് പ്രസിഡന്റ്), കെ. ചിത്ര (സെക്രട്ടറി), പി.കെ. ജസിത (ട്രഷറർ), പ്രഷിജ ചിത്രൻ, ടി.എൻ ബിന്ദു, ടി. വിനയ (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ), സി.പി ഷജിന, കെ. വസന്ത, ശ്യാമള ആനന്ദ്, കെ.പി. ഷീന, സി. പുഷ്പ (കൗൺസിലർമാർ) എന്നിവരെ തിരഞ്ഞെടുത്തു.