, പാനൂർ: പാനൂർ സബ് ജില്ലയിലെ എലാങ്കോട് യു.പി. സ്കൂളിൽ പഴയ കാല കാർഷിക ഉപകരണങ്ങളും വീട്ടുപകരണങ്ങളുടെയും പ്രദർശനം നടത്തി. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം . പ്രമുഖജൈവ കർഷകൻ എ.പി.കൃഷ്ണന്റെ ശേഖരത്തിലുള്ള ഉപകരണങ്ങളാണ് പ്രദർശിപ്പിച്ചത്. കലപ്പ,ചെമ്പ്, ഓട്ടുപാത്രങ്ങൾ, വിവിധ ഇനം ഉറികൾ, മുളനാഴി, റാന്തൽ വിളക്ക്, തുടങ്ങി വിസ്മൃതിയിലാവാൻ തുടങ്ങുന്ന ഉപകരണങ്ങളാണ് "ഓർമ്മച്ചെപ്പ് "എന്ന പരിപാടിയിലൂടെ പ്രദർശനം നടത്തിയത്. കാർഷിക പ്രദർശനം കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സജിത അനീവൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക.യു.അജിത, എം.കെ.സുരേഷ് കുമാർ , സജീന്ദ്രൻ പാലത്തായി, സി.കെ. രവി,പി.പി. അബുബക്കർ , എ.പി.കൃഷ്ണൻ, സുനീഷ് തുടങ്ങിയവർ സംസാരിച്ചു.