bjp
കീഴൂർ 59 ാം ബൂത്ത് സമ്മേളനവും പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: ബി.ജെ.പി ഇരിട്ടി ഏരിയ കീഴൂർ 59 ാം ബൂത്ത് സമ്മേളനവും പണ്ഡിറ്റ് ദീനദയാൽ ഉപാതദ്ധ്യായ, രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരുടെ അനുസ്മരണവും സമർപ്പണ നിധി ഉദ്ഘാടനവും കീഴൂർ നിവേദിതവിദ്യാലയത്തിൽ നടന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം. ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, ജന:സെക്രട്ടറി പ്രിജേഷ് അളോറ, ട്രഷറർ എം.സുരേഷ് ബാബു, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എം.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. ബൂത്ത് ജന:സെക്രട്ടറി പി.വിഷ്ണു സ്വാഗതവും മണ്ഡലം ഉപാദ്ധ്യക്ഷ പി.പി.ജയലക്ഷ്മി നന്ദിയും പറഞ്ഞു.