kavvayi
പയ്യന്നൂർ കവ്വായി ബോട്ട് ടെർമിനൽ പദ്ധതിയുടെ നിർമ്മാണപരോഗതി ടി. ഐ. മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

പയ്യന്നൂർ : മലബാർ മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കവ്വായിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ.പറഞ്ഞു. ടൂറിസം വകുപ്പ് 5.20 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയിൽ ബോട്ട് ടെർമിനൽ , പാർക്കിംഗ് ഏരിയ, കഫ്റ്റീരിയ , ബയോ ടോയ്ലറ്റ് തുടങ്ങിയവയാണുള്ളത്.

ഇൻലാന്റ് നാവിഗേഷൻ വകുപ്പിനാണ് നിർവ്വഹണ ചുമതല. ടി.ഐ.മധുസൂദനൻ എം എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവൻ, ,ഇൻലാന്റ് നാവിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനൂപ്, അസി.എൻജിനീയർ സുധാകരൻ, ആർക്കിടെക്ട് മധുകുമാർ തുടങ്ങിയവർ സംബന്ധിച്ചു.