തളിപ്പറമ്പ്: പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ നേരത്തെ ഉണ്ടായിരുന്നതുപോലെ എല്ലാ ചടങ്ങുകളും പതിവു പോലെ നടത്താൻ തീരുമാനിച്ചു.
പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ രാവിലെ 6 മണി മുതൽ രാത്രി 9.30 മണി വരെ മടപ്പുരയ്ക്ക് അകത്ത് ദർശനസൗകര്യം ഉണ്ടായിരിക്കും .സന്ധ്യക്ക് 6.30 മുതൽ രാത്രി 8 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കും. കുട്ടികൾക്കുള്ള ചോറൂൺ വഴിപാട് രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും ഉണ്ടായിരിക്കും.