ngo
എൻ ജി ഒ അസോസിയേഷൻ പ്രവർത്തകർ കാസർകോട് കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധ പ്രകടനം

കാസർകോട്:കെ-റയിൽ സ്ഥലമെടുപ്പ് ഓഫീസിലെ ജീവനക്കാർക്ക് 3 മാസക്കാലമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ ഉടൻ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ. ജി .ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിൽ പ്രകടനം നടത്തി. പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.സി.സുജിത്ത് കുമാർ, ഇ.മീനാകുമാരി, ഷിബു കുമാർ, പി.വൽസല, അരുൺ കുമാർ, എ.വി.രാജൻ, കെ.ശശി, ജയപ്രകാശ് ആചാര്യ, എം.ടി.പ്രസീത, എസ്.എം.രജനി, എ.ഗിരിഷ് കുമാർ, വി.എം.രാജേഷ്, മാധവൻ നമ്പ്യാർ, പ്രവീൺ വരയില്ലം, പി.കുഞ്ഞിക്കൃഷ്ണൻ, ജോസ് മോൻ എന്നിവർ സംസാരിച്ചു. റെനിൽ സൺ കെ തോമസ് സ്വാഗതവും വി.ടി.പി.രാജേഷ് നന്ദിയും പറഞ്ഞു.