കൊല്ലാട(കാസർകോട്): നവീകരിച്ച എസ്.എൻ.ഡി.പി യോഗം കൊല്ലാട ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠയും ബ്രഹ്മകലശ മഹോത്സവവും ഇന്നു മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടക്കും.
ഇന്നു രാവിലെ അഞ്ചിന് ശാന്തിഹവനം, ഗുരുപൂജ, ഒമ്പതിന് പതാക ഉയർത്തൽ, വൈകുന്നേരം അഞ്ചിന് ഗുരുപൂജ, ഭഗവത് സേവ തുടർന്ന് വാസ്തുപൂജ, വാസ്തുബലി, വാസ്തുഹോമം എന്നിവയുണ്ടാകും. 17 ന് രാവിലെ ഗണപതിഹോമം, ശാന്തിഹോമം, ഏഴ് മണിക്ക് പഞ്ചഗവ്യം, നവകം, അനുജ്ഞാ കലശം, ജീവകലശം, രാവിലെ എട്ടിന് ജീവകലശത്തിലേക്ക് ആവാഹനം. വൈകീട്ട് നാലിന് കടുമേനി ശ്രീ ഗുരുപരമേശ്വര ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചിന് പഞ്ചലോഹ വിഗ്രഹ സമർപ്പണത്തിന് എത്തിച്ചേരുന്ന ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾക്ക് പൂർണ്ണ കുംഭത്തോടെയുള്ള വരവേൽപ്പ്. തുടർന്ന് വിഗ്രഹ സമർപ്പണം, ബിംബശുദ്ധി. ഏഴിന് സച്ചിദാനന്ദ സ്വാമികൾ ആധ്യാത്മിക പ്രഭാഷണം നടത്തും.
18 ന്പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമം. ശാന്തിവഹനം. തുടർന്ന് വിടർത്തി പൂജ. പത്തു മുതൽ ഗുരുദേവ കൃതികളുടെ പാരായണവും പീഠപൂജയും. ഉച്ചക്ക് 12.25 നും 1.05 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ദേവപ്രതിഷ്ഠ സച്ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും. തുടർന്ന് മഹാഗുരുപൂജയും മഹാകാണിക്കയും അന്നദാനവും പ്രസാദവിതരണവും. വൈകുന്നേരം ആറിന് സർവൈശ്വര്യ വിളക്കുപൂജയും തുടർന്ന് സ്വാമി പ്രേമാനന്ദയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടാകും. രാത്രി ഏഴിന് നടക്കുന്ന ഭജനയോടെ മഹോത്സവത്തിന് സമാപനം കുറിക്കും.
ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയും ബ്രഹ്മകലശ മഹോത്സവവും നടക്കുന്ന എസ്.എൻ.ഡി.പി യോഗം കൊല്ലാട ശാഖ ഗുരുദേവ ക്ഷേത്രം