nishitha
2- നിഷിത സഹായ കമ്മിറ്റി സ്വരൂപിച്ച തുക സി.പി.എം. ജീല്ല കമ്മിറ്റി അംഗം കുടുംബത്തിന് കൈമാറുന്നു

കാഞ്ഞങ്ങാട്: പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അതിയാമ്പൂരിലെ നിഷിതക്ക് തുണയായി നാടാകെ കൈകോർത്തു.പ്രദേശത്തെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി അംഗം എം രാഘവൻ ചെയർമാനായും കെ.വി. പ്രജീഷ് കൺവീനറായും ഉള്ള കമ്മിറ്റിയാണ് സഹായ പ്രവർത്തനം നടത്തുന്നത്.പാർട്ടിപ്രവർത്തകർ,പ്രവാസി കൂട്ടായ്മകൾ,ക്ലബ്ബ് പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ കൈകോർത്താണ് പ്രവർത്തനം നടത്തുന്നത്.

സഹായ കമ്മിറ്റി രൂപീകരിച്ച് മണിക്കൂറുക്കുള്ളിൽ തന്നെ രണ്ട് ലക്ഷം രൂപ കുടുംബത്തിന് നൽകി.തുടർ ചികിത്സയുടെ ഭാഗമായി ഇനിയും രണ്ടുലക്ഷംരൂപ കൂടി നൽകേണ്ടതുണ്ട്.അതിയാമ്പൂർ വായനശാലയിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. അപ്പുക്കുട്ടൻ തുക കൈമാറി.സഹായ കമ്മിറ്റി ചെയർമാൻ എം രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സേതു കുന്നുമ്മൽ,എ.കെ. ആൽബർട്ട്,കെ.വി. പ്രജീഷ് എന്നിവർ സംസാരിച്ചു.