പഴയങ്ങാടി: കെ.എസ്.ടി.പി റോഡിൽ കണ്ണപുരം ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിന് സമീപത്തും ചെറുകുന്ന് മുട്ടിൽ റോഡിലും വാഹനാപകടം. കണ്ണപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്കേറ്റു. ഏഴിലോട് സ്വദേശികളായ രാധാമണി (54), മകൻ നളിനൻ (34) എന്നിവർക്കാണ് പരിക്കേറ്റത്. ചെറുകുന്ന് മുട്ടിലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജയചന്ദ്രൻ (58), കാസർകോട് സ്വദേശി മനു ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണപുരത്ത് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മുട്ടിലിൽ ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്.