cpz-kudumbasree
കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി ഫാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിക്കുന്നു.

ചെറുപുഴ: കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി ഫാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതിക്ക് ചെറുപുഴ പഞ്ചായത്തിൽ തുടക്കം. എയ്യൻകല്ല് പ്രതീക്ഷ കുടുംബശ്രീയുടെ കാഞ്ചന ജെ.എൽ.ജി ഗ്രൂപ്പിൽ തൈ നടലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിച്ചു. പഞ്ചായത്തംഗം വി. ഭാർഗ്ഗവി അദ്ധ്യഷത വഹിച്ചു. കൃഷി ഓഫീസർ എ.രജീന, സി ഡി.എസ് വൈസ് ചെയർപേഴ്സൺ ടി.കെ.ഷീജ, അസി.സെക്രട്ടറി രമാദേവി, കെ.എം.ജിജി. എന്നിവർ സംബന്ധിച്ചു. സി ഡി.എസ് ചെയർ പേഴ്സൺ കെ.വി.സുനിത കുമാരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പഞ്ചായത്തിലെ പത്തു ഗ്രൂപ്പുകളിൽ 250 തൈകളാണ് വിതരണം ചെയ്തത്.