പഴയങ്ങാടി:സ്ഥല പരിമിതിയിയിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിലും കഴിയുന്ന പഴയങ്ങാടി പൊലീസ് സ്റ്റേഷൻ മുഖം മിനുക്കുന്നു. പൊലീസ് സ്റ്റേഷനിൽ പത്തുലക്ഷം രൂപയുടെ നവീകരണം. പഴയ പൊലീസ് സ്റ്റേഷനിൽ മൂന്നു ലക്ഷം രൂപയുടെ അറ്റകുറ്റ പണിയാണ് പുരോഗമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് പ്രവൃത്തി നടക്കുന്നത്. ഇതിനു പുറമെ സ്റ്റേഷന് മുന്നിൽ മനോഹരമായ കവാടവും ഒരുങ്ങിയിട്ടുണ്ട്.സി ഐ അടക്കം 44 പോലീസുകാരാണ് സ്റ്റേഷനിൽ ഉള്ളത്.പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പഴയങ്ങാടി, മാട്ടൂൽ,പുതിയങ്ങാടി,മുട്ടം,വെങ്ങര,ഏഴോം എന്നീ പ്രദേശങ്ങൾ അടങ്ങുന്ന സ്റ്റേഷനിൽ ആവിശ്യത്തിന് പൊലീസ്കാർ ഇല്ലാത്തത് ദൈനദിന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്.