thotada
തോട്ടട ബോംബേറ് നടന്ന സമയത്തെ ദൃശ്യം

കണ്ണൂർ: തോട്ടട ബോംബെറിൽ ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.
സ്ത്രീകളടക്കമുള്ള വിവാഹസംഘംസഞ്ചരിച്ചതിനു ശേഷം തോട്ടട മനോരമ റോഡിൽ ബോംബുപൊട്ടുന്നതും യുവാക്കളടക്കമുള്ളവർ ചിതറിയോടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനിടയിൽ ചോരയെന്നു ചിതറിയോടുന്നവർ പറയുന്നതും സ്ത്രീകളടക്കമുള്ളവർ ബോംബ് സ്‌ഫോടനത്തെ തുടർന്ന് പരക്കം പായുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. ഓടുന്നവരിൽ നീലഷർട്ടും വെള്ളമുണ്ടും ധരിച്ച ഏച്ചൂർ സംഘവുമുണ്ട്. നേരത്തെ ഏച്ചൂർ സംഘത്തിലെ മിഥുൻ,അക്ഷയ്, ഗോകുൽ എന്നിവർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന്ലഭിച്ചിരുന്നു.സംഭവം നടക്കുന്നതിനിടയിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതേ കുറിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.