പാനൂർ: കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന് ബി.ജെ.പി സംസ്ഥാനവൈസ് പ്രസിഡന്റ് വി.വി.രാജൻ പറഞ്ഞു. പാനൂർ മണ്ഡലം അണിയാരം 156-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദേഹം. രണ്ടു മുന്നണികളും തീവ്രവാദികളെ സംരക്ഷിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെ പ്രയാസങ്ങളുടെയും പ്രശ്നങ്ങളുടെയും പ്രതിവിധി എന്നതിന്റെ ഒറ്റമൂലിയാണ് ദീന ദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനം എന്നും അദ്ദേഹം പറഞ്ഞുു.പി.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രഞ്ചിത്ത് ശ്രീനിവാസൻ ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണ ഭാഷണവും പുഷ്പാർച്ചനയുും നടത്തി. പി.പി.ജയരാജൻ പതാക ഉയർത്തി. എം.രത്നാകരൻ, സി.പി.രാജീവൻ, പി.പി.രജിൽ കുമാർ , എം.പി.പ്രജീഷ്, സംസാരിച്ചു. ഇ.എം. ശിവദാസൻ സ്വാഗതവും സി.കെ.രാഹുൽ നന്ദിയും പറഞ്ഞു.