jalapatha

തലശേരി: വടകര- മാഹി കനാൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായിരിക്കെ മാഹി മുതൽ വളപട്ടണം വരെയുള്ള പ്രവൃത്തിയ്ക്കുള്ള നടപടികളിലേക്ക് കടക്കുന്നു. കനാൽ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 650.50 കോടി രൂപ കിഫ്ബി മുഖേന സംസ്ഥാനസർക്കാർ അനുവദിച്ചു. കോവളം മുതൽ ബേക്കൽ വരെയാണ് ജലപാത.
കണ്ണൂർ ജില്ലയിൽ ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ അതിരടയാള കല്ലിടൽ പൂർത്തിയായി. സാമൂഹികാഘാത പഠനം നടത്താനും അനുമതിയായിട്ടുണ്ട്. 40 മീറ്റർ വീതിയിൽ കനാലും പത്തുമീറ്റർ വീതം വീതിയിൽ ഇരുവശങ്ങളിലും റോഡുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മയ്യഴി മുതൽ വളപട്ടണം വരെയുള്ള അലൈൻമെന്റിൽ മൂന്ന് കനാലാണ് നിർമ്മിക്കുന്നത്. ഒന്നാം കനാലിനായി മാഹി മുതൽ എരഞ്ഞോളിവരെ 10 കിലോമീറ്ററാണ് ഭൂമി ഏറ്റെടുക്കേണ്ടത്.നായനാർ സർക്കാർ 1996 ൽ പ്രഖ്യാപിച്ച ഈ പദ്ധതി വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയായിരുന്നു.

മയ്യഴി- വളപട്ടണം ജലപാത

മൂന്നു കനാലുകൾ

40 മീറ്റർ വീതി

പത്തുമീറ്റർ വീതം ഇരുവശങ്ങളിലും റോഡുകൾ

ഒന്നാംകനാൽ മാഹി പുഴമുതൽ എരഞ്ഞോളിപുഴവരെ (പത്തു കി.മി)​

വേണ്ടത് 164 ഏക്കർ ഭൂമി

രണ്ടാംകനാൽ എരഞ്ഞോളിപുഴ- ധർമ്മടം പുഴ (850 മീറ്രർ)​

16.8 ഏക്കർ ഭൂമി

മൂന്നാംകനാൽ മുഴുപ്പിലങ്ങാട് - വളപട്ടണം പുഴ (16 കി.മി)​

246.5 ഏക്കർ

ഒന്നാംകനാൽ കടന്നുവരുന്നത്

മയ്യഴിപ്പുഴ എടച്ചേരി ഭാഗം തൃപ്പങ്ങോട്ടൂർ, പാനൂർ, പെരിങ്ങളം, മൊകേരി, പന്ന്യന്നൂർ, പന്തക്കൽ മാക്കുനി വഴി

രണ്ടാംകനാൽ

എരഞ്ഞോളി ,​ധർമ്മടം

മൂന്നാംകനാൽ

മുഴപ്പിലങ്ങാട്, കടമ്പൂർ, എടക്കാട്, ചെമ്പിലോട്, ചേലോറ, വലിയന്നൂർ വഴി