pic
ചിത്രൻ കുഞ്ഞിമംഗലം ഏകാങ്കശില്പത്തോടൊപ്പം

കുഞ്ഞിമംഗലം: കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ആർട്ട് ഗാലറിയിൽ 'ദി വേൾഡ് ഓഫ് മെ​റ്റൽസ് ' ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിന്റെ ഏകാങ്ക ശില്പ പ്രദർശനം ശ്രദ്ധയമാകുന്നു. മനുഷ്യന് ചു​റ്റും നടന്നുകൊണ്ടിരിക്കുന്ന കാഴ്ചകളുടെ മാനസിക തലങ്ങളുടെ ക്രിയേ​റ്റീവ് ലോഹശില്പ ആവിഷ്‌കാരം കൂടിയാണ് 'ദ വേൾഡ് ഓഫ് മെ​റ്റൽസ്' എന്ന ഏകാങ്ക ശില്പ പ്രദർശനം .

വെങ്കലം ,ചെമ്പ്, ഇരുമ്പ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ ആണ് ശില്പങ്ങളുടെ നിർമ്മാണം നടത്തിയിരിക്കുന്നത് .പഴയ കാലഘട്ടങ്ങളിൽ നിന്നും മനുഷ്യ ജീവിതം എങ്ങനെ മാറിയിരിക്കുന്നു ,അവർ ഉപയോഗിക്കുന്ന വസ്തുക്കൾ എങ്ങനെ മാറിയിരിക്കുന്നുവെന്നും ഇത് വിളിച്ചുപറയുന്നുണ്ട്. സർച്ചിഗ്, ട്രാൻസ്‌ഫോർമേഷൻ, പ്രതിഷ്ഠ ,ഫോഗ് അൺലിമി​റ്റഡ് സ്‌പേസ്, തുടങ്ങിയ നിരവധി ശില്പങ്ങൾ പ്രദർശനത്തിനുണ്ട്. മനുഷ്യർ കൂടുതലും ലോഹസംബന്ധമായ ജീവിതരീതിയിലും വാഹനങ്ങൾ മൊബൈലുകൾ സ്ഥലങ്ങളുടെ മാ​റ്റം വേഗത ലോകത്തെ മൊത്തം പ്രതിനിധാനം ചെയ്യുന്നു കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങളിലൂടെ ശ്രദ്ധേയനാണ് ചിത്രൻ . യു.എ.ഇയിൽ ആദ്യത്തെ മഹാത്മാഗാന്ധി ശിൽപം നിർമ്മിച്ച് ജനശ്രദ്ധ നേടി.

മഹാത്മാഗാന്ധി,എ.കെ.ജി, ഇ.എം.എസ്, ആലക്കോട് രാജ, കെ.കേളപ്പൻ ,സഞ്ജയൻ, മറഡോണ, ധനരാജ് ,ഇമ്പിച്ച ബാവ തുടങ്ങി നിരവധി ശില്പങ്ങൾ തീർത്തിട്ടുണ്ട് .കേരള ഫോക്‌ലോർ അക്കാഡമി അവാർഡ് , കേരള ക്ഷേത്രകലാ അക്കാഡമി അവാർഡ് ,സി.എഫ് നാഷണൽ അവാർഡ് എന്നിവയും നേടി. ഡൽഹി -ഇന്ത്യൻ പാർലമെന്റിൽ എം.കെ.ജി യുടെ ശില്പം നിർമ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന്റെ മകനാണ്. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകല അദ്ധ്യാപകനാണ് .കേരള സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗം ഇ.പി.രാജഗോപാലൻ പ്രദർശനം ഉദ്ഘാടനം ചെയ്ത.ടി.ഐ.മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയായി.ശില്പ പ്രദർശനം 18 ന് വൈകീട്ട് അവസാനിക്കും.