lions
കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്യുന്നു .

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് മേലാങ്കോട് എ.സി കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്‌കൂളിൽ പുനർനിർമ്മിച്ചു നൽകിയ കുട്ടികളുടെ പാർക്കിന്റെ സമർപ്പണം, ദുർഗ ഹൈസ്‌കൂളിന് സമീപത്തെ നിർദ്ധന കുടുംബത്തിന് വീട് നിർമ്മാണത്തിന് ആവശ്യമായ സഹായം, മേലാങ്കോട്ടുള്ള സുബിതയ്ക്ക് തയ്യൽ മെഷീൻ, പാക്കത്തെ ഒൻപതു വയസ്സുകാരി, പടിഞ്ഞാറെ കരയിലെ ഗൗരി, നെല്ലിക്കാട്ടെ കുമാരൻ എന്നിവർക്ക് ചികിത്സാ സഹായം എന്നിവ ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു .കണ്ണൻ കാഞ്ഞങ്ങാട്, അനഘ പ്രദീപ്, മാസ്റ്റർ ഭരത് എന്നിവരെ അനുമോദിച്ചു.പ്രസിഡന്റ് പ്രദീപ് കീനേരി അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീനിവാസ ഷേണായി, കെ.ഗോപി , രാമചന്ദ്രൻ, രവിഗുപ്ത, ടൈറ്റസ് തോമസ്, പി.വി.രാജേഷ്, കെ.വി.സുരോഷ് ബാബു, കെ.ബാലകൃഷ്ണൻ നായർ, എച്ച്.വി.നവീൻ കുമാർ, എന്നിവർ സംസാരിച്ചു.വി.സജിത്ത് സ്വാഗതവും ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു