cpz-anumodhanam
ചെറുപുഴ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പൂർവ്വവിദ്യാർത്ഥികളും ഉന്നത പരീക്ഷാ വിജയികളുമായ ഒ.വി. ആൽഫ്രഡ്, കെ.എം. ഗോകുൽ, കെ. അവിനാഷ് എന്നിവർക്ക് സ്കൂൾ മാനേജർ ഡോ. ജോസ് വെട്ടിക്കൽ ഉപഹാരം നൽകുന്നു.

ചെറുപുഴ: ഉന്നത പരീക്ഷകളിൽ മികച്ച വിജയം ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പൂർവ്വവിദ്യാർഥികളായ ഒ.വി.ആൽഫ്രഡ് , കെ.എം.ഗോകുൽ , കെ.അവിനാഷ് എന്നിവരെ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റോയി ആന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഡോ. ജോസ് വെട്ടിക്കൽ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാദർ ജോൺസൻ പടിഞ്ഞാറേൽ, മുഖ്യാദ്ധ്യാപകൻ ജെസ്റ്റിൻ മാത്യു, സീമ ജോസ്, ശില്പ വർഗീസ്, ലിന്റ ചാണ്ടി എന്നിവർ പ്രസംഗിച്ചു. ഒ.വി.ആൽഫ്രഡ്, കെ.എം.ഗോകുൽ, കെ.അവിനാഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.