ഇരിക്കൂർ:ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. 1982 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ ഓർമ്മത്തണലിന്റെ നേതൃത്വത്തിലാണ് വൈദ്യുതീകരണം , ഫാൻ ഫിറ്റിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ശോഭ മാവില അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് മുഖ്യാതിഥിയായിരുന്നു. കെ.വി ഷെരീഫ് ഉപഹാര സമർപ്പണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനിൽകുമാർ , പ്രിൻസിപ്പാൾ സി.റീന, ഹെഡ്മിസ്ട്രസ് വി.സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, കെ.പി ബഷീർ, പി.മോഹനൻ ,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സി.വി തമ്പാൻ സ്വാഗതവു പി.പി മുനീറുദ്ദീൻ നന്ദിയും പറഞ്ഞു