കാസർകോട്: ശരത്ത് ലാൽ, കൃപേഷ് മൂന്നാം രക്തസാക്ഷിത്വ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9:30 ന് പെരിയ കല്യോട്ട് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. രക്തസാക്ഷിത്വ അനുസ്മരണ യോഗം വീഡിയോ കോൺഫറൻസിലൂടെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകാരൻ എം.പി. ഉദ്ഘാടനം ചെയ്തു. പകയുടെ, വിദ്വേഷത്തിന്റെ, കൊലപാതകത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണമെന്നും
കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ തുടരന്വേഷണം നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞികണ്ണൻ, ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, കെ. നീലകണ്ഠൻ, എം. അസ്സിനാർ, കെ.പി.സി.സി മെമ്പർമാരായ പി.എ. അഷറഫലി, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, പി.വി. സുരേഷ്, ഗീത കൃഷ്ണൻ, ധന്യാ സുരേഷ്, ടോമി പ്ലാച്ചേനി, മാമുനി വിജയൻ, കരുൺ താപ്പ, എം.സി പ്രഭാകരൻ, കെ.പി പ്രകാശൻ, ഹരീഷ് പി നായർ, ജെ.എസ് സോമശേഖര ഷേനി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ, സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, സാജിദ് മൗവ്വൽ, ബ്ലോക്ക് പ്രസിഡന്റുമാരായ സി. രാജൻ പെരിയ, ബലരാമൻ നമ്പ്യാർ, മടിയൻ ഉണ്ണികൃഷ്ണൻ, പി.കുഞ്ഞി കണ്ണൻ, ലക്ഷ്മണ പ്രഭു, കെ. വാരിജാക്ഷൻ, കെ. ഖാലിദ്, തോമസ് മാത്യു, നേതാകളായ അഡ്വ. എം.കെ ബാബുരാജ്, ടി. രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ, ശരത്ത് ലാലിന്റെ പിതാവായ പി കെ സത്യനാരായണൻ, കൃപേഷിന്റെ പിതാവ് പി.വി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.