കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നും മോഷണം പോയ രണ്ട് ഫോണുകൾ കൂടി കണ്ണൂർ സിറ്റി പൊലീസ് കണ്ടെടുത്തു.പുതിയതെരുവിലെ മൊബൈൽ ഫോൺ ഷോപ്പിൽനിന്നാണ് ഫോണുകൾ കണ്ടെടുത്തത്. ആറുഫോണുകളിൽ നാലെണ്ണം കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ സമീപത്തുള്ള കടയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കേസിൽ തയ്യിൽ സ്വദേശിയായ മുഹമ്മദ് ആഷിലിനെ (33)പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച രണ്ടു ഫോണുകൾ പുതിയതെരുവിൽ വിറ്റഴിച്ചുവെന്ന് വ്യക്തമായത്. കണ്ണൂർ സിറ്റി എസ്.ഐ സുമേഷ്, എ.എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകൾ കണ്ടെത്തിയത്.