തളിപ്പറമ്പ്: റൂറൽ ജില്ലാ പൊലീസിന്റെ ഹെഡ് ക്വാർട്ടേഴ്സ് ഓഫീസും എം.ടി.ഓഫീസും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. പഴയ സർക്കിൾ ഓഫീസ് പ്രവർത്തിച്ച കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഡി.എച്ച്. ഓഫീസ് തുടങ്ങിയത്. എ.ആർ. പൊ ലീസ് ആസ്ഥാനം എന്ന നിലയിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കുള്ള പൊ ലീസുകാരുടെ ഡ്യൂട്ടിയ ടക്കം നിയന്ത്രിക്കുന്നത് ഡി.എച്ച്.ക്യുവിൽ നിന്നായിരിക്കും.

ഇതോടൊപ്പം റൂറൽ ജില്ല ഓഫീസും തളിപ്പ റമ്പിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ മുഴുവൻ പൊ ലീസ് വാഹനങ്ങളുടെയും കാര്യങ്ങൾ നിർവഹിക്കുക ഈ ഓഫീസിൽ നിന്നായിരിക്കും. ഡിവൈ.എസ്.പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാ ണ് ഓഫീസ് പ്രവർത്തിക്കുക. ബാവുപ്പറമ്പ് സ്വദേശി പ്രസാദിനാണ് ചുമതല. അടുത്ത ആഴ്ച പൊലീസ് ഓഫീസേർസ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും ജില്ല ഓഫീസിന്റെ പ്രവർത്തനവും ഇവിടെ ആരംഭിക്കും.