കാഞ്ഞങ്ങാട്: മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് നിയമം പിൻവലിക്കുന്നതു വരെ പോരാട്ടം എന്ന മുദ്രാവാക്യവുമായി വഖഫ് സംരക്ഷണ പോരാട്ടങ്ങളുടെ രണ്ടാംഘട്ട സംഗമം കോട്ടച്ചേരി പെട്രോൾ പമ്പിനു മുൻവശം സംഘടിപ്പിച്ചു. ജില്ലാ മുസ്ലീം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.എ. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ജാഫർ മുഖ്യ പ്രഭാഷണം നടത്തി. കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫർ, ഹുസൈനാർ ഹാജി, ടി. അന്തുമാൻ, ഇസ്ലാം കരീം, പാലാട്ട് ഇബ്രാഹിം, ടി.അസിസ്, റസാഖ് തായലക്കണ്ടി, ആസിഫ് ബല്ല, റമീസ് ആറങ്ങാടി, സലാം മീനാപ്പീസ്, ടി.കെ. സുമയ്യ എന്നിവർ പ്രസംഗിച്ചു. സി.കെ.റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.