
കണ്ണുർ: തോട്ടട പന്ത്രണ്ടു കണ്ടിറോഡിലെ വിവാഹ വീട്ടിനടുത്തുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ഏച്ചൂർ പന്നിയോട്ട് ഹൗസിൽ കിഴക്കെ പുരയിൽ പി. രാഹുലി (28)നെയാണ് അറസ്റ്റുചെയ്തത്. പ്രതിയെ തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ ആറു പേർ അറസ്റ്റിലായി.
എച്ചൂർ സ്വദേശികളായ അക്ഷയ്, മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശികളായ സനാദ് , അരുൺ കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത്. അക്രമം നടത്തിയ ഏച്ചുർ സംഘത്തിന് ബോംബുനിർമ്മാണത്തിനായി വെടിമരുന്ന് എത്തിച്ചു കൊടുത്ത പള്ളിക്കുന്ന് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.