പാലക്കുന്ന്: ഇന്ത്യ സുരക്ഷാ ഫൗണ്ടേഷൻ നിയന്ത്രണത്തിൽ പാലക്കുന്നിൽ തുളുനാടൻ കളരി മർമ്മാശ്രമം ആരംഭിച്ചു. കണ്ണൻസ് പ്ലാസയിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുളുനാടൻ കളരി കമ്മിറ്റി പ്രസിഡന്റ് പ്രജീഷ് താനത്തിങ്കാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ശശിധരൻ തച്ചങ്ങാട്, കളരി ആചാര്യൻ രത്നാകരൻ ഗുരുക്കൾ, ശ്രീധരൻ കമ്മട്ട, കെ.കെ. നാരായണൻ, ഡോ. അനിൽ പുത്തലത്ത്, ആദിശക്തി പുലി നാരായണൻ, പാലക്കുന്നിൽ കുട്ടി, കെ. അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർച്ചയായി മൂന്നാം തവണ ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പ് നേടിയ ശ്രേയ വിജയൻ, അമൃത സുനിൽകുമാർ എന്നിവരെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.
കുട്ടികളുടെ കളരി അഭ്യാസ പരിശീലനത്തിന് പുറമെ ആയുർവേദ മർമ്മ ചികിത്സയിലൂടെ ചതവ്, ഉളുക്ക്, നട്ടെല്ലിന് ക്ഷതം, കഴുത്ത് വേദന, ഡിസ്ക് തെറ്റൽ തുടങ്ങിയവ ദിവസങ്ങൾക്കകം ചികിത്സിച്ച് ഭേദമാക്കുമെന്ന് രത്നാകരൻ ഗുരുക്കൾ പറഞ്ഞു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 7 വരെയും ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെയുമാണ് കളരി പരിശീലനം നടക്കുക.
പടം...
തുളുനാടൻ കളരി മർമ്മാശ്രമം പാലക്കുന്നിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു