
കണ്ണൂർ: ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും ചെയ്യുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഉത്സവപ്പറമ്പുകൾ രാഷ്ട്രീയ പാർട്ടികളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഉത്സവ കമ്മിറ്റികൾ പിടിച്ചെടുക്കുകയാണ്. അതിനാൽ ഇവർ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും ജില്ലയിൽ പതിവായിരിക്കുകയാണ്. അക്രമരാഷ്ട്രീയം നടത്തുന്ന ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.