കൂത്തുപറമ്പ്: നഗരത്തിൽ അഗ്നിക്കിരയായ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയാണ് അഗ്നിക്കിരയായ കടകൾ സന്ദർശിച്ച ശേഷം നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം വിതരണം ചെയ്തത്.

ഏകോപന സമിതിയിൽ അംഗങ്ങളായ 2 വ്യാപാര സ്ഥാപനങ്ങൾക്ക് 50,000 രൂപ വീതവും, മറ്റുള്ള 5 വ്യാപാര സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതവും ഏകോപന സമിതി അടിയന്തര ധനസഹായം നൽകിയത്. നേതാക്കളായ പുന്നത്തിൽ ബാഷിദ്, സി.സി വർഗീസ്, ഹരീന്ദ്രൻ, കെ. രാഘവൻ, രജിത്ത് കുമാർ, പി.സി. പോക്കു, എൻ.പി. പ്രകാശൻ, ഷിനീഷ് എന്നിവരും ജില്ലാ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.