
തലശേരി:വീടിന്റെ നെടുംതൂണായ കുടുംബനാഥനെയാണ് സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ മരണത്തോടെ നഷ്ടമായത്. ഹരിദാസനും സഹോദരനും കുടുംബങ്ങളും ഒരുമിച്ചായിരുന്നു താമസം. കൃത്യമായ രാഷ്ട്രീയ ബന്ധം ഉള്ളപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അത്യധ്വാനം ചെയ്യുന്നയാളായിരുന്നു ഹരിദാസൻ. മകളുടെ ചികിത്സയ്ക്കു വേണ്ടി ധാരാളം പണം ആവശ്യമുള്ളതിനാൽ അവധി ദിവസങ്ങളിൽ പോലും തൊഴിൽ ചെയ്യുന്നയാളായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഹരിദാസിന്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇദ്ദേഹത്തിന് ബാങ്ക് വായ്പാ ബാദ്ധ്യതകളും ഉണ്ടായിരുന്നെന്നാണ് വിവരം.