പഴയങ്ങാടി:മാടായി റോട്ടറിയുടെ നേതൃത്വത്തിൽ അടുത്തില പാടശേഖരത്തിൽ ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിജയം . തരിശ് നിലം കതിരണിയിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് അടുത്തില പാടശേഖരത്തിലെ ഒരു ഹെക്ടറിൽ ആതിര, ജ്യോതി എന്നി നെൽവിത്തുകൾ ഇറക്കിയത്.
മുഖ്യാതിഥിയായ റോട്ടറി ഗവർണർ നോമിനി ഡോ: സേതു ശിവശങ്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് എസ്.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ , കൃഷി ഓഫീസർ സതീഷ് കുമാർ , പഞ്ചായത്ത് അംഗങ്ങളായ സജിത, ഉഷ, റോട്ടറി അസിസ്റ്റന്റ് ഗവർണർ നരേന്ദ്ര ഷേണായ് , നിയുക്ത അസിസ്റ്റന്റ് ഗവർണർ ടി.ഗോപാലൻ, കെ.വി. ചന്ദ്രൻ എം.കെ.സുകുമാരൻ , ഇ.സതീശ് കുമാർ എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി. റോട്ടറി സെക്രട്ടറി എം.സുനിൽകുമാർ സ്വാഗതവും ട്രഷറർ പി.പി. പ്രേമൻ നന്ദിയും പറഞ്ഞു. റോട്ടറി അംഗങ്ങളും കർഷകരും കർഷകത്തൊഴിലാളികളും ചടങ്ങിൽ സംബന്ധിച്ചു.