kariyad
കരിയാട് മഞ്ഞാമ്പ്രത്ത് കുടിവെള്ള പദ്ധതി

പാനൂർ : വർഷങ്ങളായുള്ള പതിവുമുടങ്ങിയില്ല. കരിയാട് മേഖലയിൽ വെള്ളം തേടിയുള്ള അലച്ചിൽ തുടങ്ങി. നിരവധി കുടിവെള്ള പദ്ധതികളും നിരവധി പൊതുകിണറുകളുമുണ്ടായിട്ടും വർഷങ്ങളായി ഈ നാട്ടുകാരുടെ വിധി ഇങ്ങനെ തുടരുകയാണ്. കോടികൾ ചിലവിട്ടിട്ടും വേണ്ട സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ടുമാത്രമാണ് നാട്ടുകാർക്ക് ഈ ദുർവിധി.

ചമ്പ്രക്കുന്ന് , തെയ്യത്താം പറമ്പ് , കക്കയ പറമ്പത്ത് ,​ മഞ്ഞാമ്പ്രത്ത് , താഴെ മഞ്ഞാമ്പ്രത്ത്, പുളിയ നമ്പ്രം തുടങ്ങിയ കുടിവെള്ള പദ്ധതികൾ ഇവിടെയുണ്ട്. പക്ഷെ കാര്യക്ഷമമായി പ്രവർത്തിച്ച് വർഷങ്ങളായി. ഈ പദ്ധതികളിലെല്ലാം രണ്ടും മൂന്നും പൊതുകിണറുകളുണ്ട് . പമ്പ് സെറ്റുമുണ്ട് എന്നാൽ ഇവയിൽ മിക്കതും പ്രവർത്തനക്ഷമമല്ല. പള്ളിക്കുനിയിൽ മുൻ കൗൺസിലർ ടി.എം ബാബുരാജിന്റെ നേതൃത്വത്തിൽ 42000 രൂപ യോളം സ്വരൂപിച്ചാണ് പുതിയ മോട്ടോർ വാങ്ങിയത്. ഇവിടെ ആഴം കുറഞ്ഞതിനാൽ രണ്ടും മൂന്നും ദിവസം കഴിയുമ്പോഴാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതുകാരണം പദ്ധതിയുടെ ഗുണഭോക്താക്കളടക്കം തട്ടാറത്ത് താഴെ എത്തി കുടിവെള്ളം തലച്ചുമടായി കൊണ്ടുവരുന്നു.

പാനൂർ നഗരസഭയിലെ 28ാം വാർഡായ താഴെ ചുള്ള്യന്റവിട കുണ്ടിലെ വീട്ടിൽ കുടിവെള്ള പദ്ധതിയ്ക്കായി കിണറുകളും , പൈപ്പ് ലൈനും ടാങ്കുകളുമുണ്ട്. കിണറുകൾക്ക് ആഴം കൂട്ടി ടാങ്കിന്റെ ചോർച്ച അടച്ച്‌ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ മുന്നൂറിലധികം വീടുകളിെലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാവും. ഈ വാർഡി

ന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രഭാവതിക്കുന്നും പുറക്കാട്ടുക്കുന്നും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. വേനൽക്കാലമാവുന്നതോടെ കാലകാലങ്ങളായി വണ്ടികളിൽ ശുദ്ധജലം വിതരണം

ചെയ്യുകയാണ് ഇവിടെ.

നഗരസഭയായിട്ടും തലവര മാറിയില്ല

കരിയാട് പഞ്ചായത്ത് പാനൂർ നഗരസഭയുടെ ഭാഗമായി മാറിയതോടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടത്തുകാർ. കരിയാടിന്റെ ചില ഭാഗങ്ങളിൽ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റമാണെങ്കിൽ മറുഭാഗത്ത് കുന്നുംപുറങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ളത്തിനായി ഏറെ ദൂരം താണ്ടി തലച്ചുമടായി വെള്ളം കൊണ്ടുവരികയാണ് ഓരോ കുടുംബവും . എന്നാൽ ശാശ്വതമായ പരിഹാരം കണ്ടെത്താത്തതിനാൽ അധികൃതരോടുള്ള അമർഷം ശക്തമാവുകയാണ്. കുടിവെള്ള പദ്ധതികളിലും ശുദ്ധജല വിതരണത്തിനായി വളരെ കാലം മുമ്പ് സ്ഥാപിച്ച പൈപ്പ്ലൈൻ തകരാറിലായതോെടെ നൂറു കണക്കിന് വീടുകളിൽ ശുദ്ധജലം ലഭിക്കുന്നില്ല.മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം എന്നുണ്ടാവുമെന്ന് കാത്ത് വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ് കാരിയാട് നിവാസികൾ .

നഗരസഭ നീക്കിവെക്കുന്നഫണ്ടുകൾ പലപ്പോഴും ഉപയോഗിക്കാനാവാതെ വരികയാണ്. അഞ്ചും പത്തും ലക്ഷങ്ങൾ നീക്കിവെക്കേണ്ടിടത്ത് ഒന്നും രണ്ടും ലക്ഷമാണ് നഗരസഭ നീക്കിവെക്കുന്നത്. അതോടെ ടെണ്ടെറെടുക്കാൻ ആളില്ലാെതെ വരും .ഇങ്ങനെ ഓരോ വർഷവും പദ്ധതിക്ക് നീക്കിവച്ച തുക ഉപയോഗിക്കാനാവാതെ വരുന്നു. പദ്ധതിക്കാവശ്യമായ തരത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കാതെ ഫണ്ട് മൊത്തത്തിൽ വീതിച്ചു കൊടുക്കുന്നതാണ് കരിയാടിന്റെ കുടിവെള്ളപ്രശ്നം നീണ്ടുനീണ്ടു പോകുന്നത്- ബിന്ദു മോനാറത്ത് ,​ പാനൂർ നഗരസഭ കൗൺസിലർ