പാനൂർ: കുറ്റ്യാടിയിൽ നിന്നും ആരംഭിച്ച് കണ്ണൂർ വിമാനത്താവളം വരെയുള്ള നാലുവരിപ്പാതയുടെ സർവേ നടത്തിയ രൂപരേഖ സർക്കാറിനു സമർപ്പിച്ചു. റോഡ് കടന്നുപോകുന്ന വിവിധ പ്രദേശത്തെ ജനങ്ങൾ പ്രതീക്ഷയോടും ആശങ്കയോടും കാത്തിരുന്ന പദ്ധതി രേഖയ്ക്ക് ഇനി വേണ്ടത് സർക്കാർ അംഗീകാരം. പെരിങ്ങത്തൂർ പാലം കഴിഞ്ഞ് ആരംഭിക്കുന്ന നാലു വരിപ്പാത പെരിങ്ങത്തൂർ ടൗൺ കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതു വശത്തേക്ക് മാറി കണ്ടോത്ത് കഴിഞ്ഞുള്ള വളവിൽ നിലവിലുള്ള റോഡിലേക്ക് ചേരും. മേക്കുന്ന് ടൗണിനെ ഒഴിവാക്കി ടൗണിന്റെ വലതു ഭാഗത്തു മാറി ജംഗ്ഷനിൽ നിന്നു അല്പം മുന്നിലായി നിലവിലെ റോഡിലെ ത്തും. മേക്കുന്നു ടൗൺ കഴിഞ്ഞ് 300 മീറ്റർ മുന്നിൽ നിലവിലുള്ള റോഡിന്റെ ഇടതു ഭാഗത്തുകൂടി മേനപ്രം ഈസ്റ്റ് യു.പി സ്കൂളിന്റെ പിറകിൽ കൂടി പെരിങ്ങളം വില്ലേജ് ഓഫീസിനു മുന്നിലെത്തും. വലിയാണ്ടി മരമിൽ സ്റേറാപ്പിൽ നിലവിലുള്ള റോഡിന്റെ വലതു വശത്തേക്ക് മാറി വലിയാണ്ടി പീടിക വളവിൽ നിലവിലുള്ള റോഡിൽ ചേരും. പൂക്കോം ടൗണിനെ ഒഴിവാക്കിയിട്ടുണ്ട്. കാട്ടി മുക്ക് ടൗണിൽ നിലവിലുള്ള റോഡിന്റെ വലതു വശത്തേക്ക് മാറി കടന്നുപോകുന്ന റോഡ് സരോമ ബസ് സ്റ്റോപ്പിലെത്തും. പാനൂർ ബസ് സ്റ്റാൻഡ് ജംഗ്ഷൻ കഴിഞ്ഞ ഉടനെ 200 മീറ്റർ മുന്നിൽ നിലവിലുള്ള റോഡിന്റെ ഇടത് ഭാഗത്തുകൂടി പാനൂർ ജംഗ്ഷൻ കഴിഞ്ഞ ഉടൻ നിലവിലുള്ളറോഡിൽ ചേരും. ജംഗ്ഷനിൽ നിന്നും നിലവിലുള്ള റോഡിന്റെ . വലത് ഭാഗത്തുകൂടെ ഗുരുസന്നിധി സമീപത്തുകൂടി കടന്ന് വള്ളങ്ങാ ട് പെട്രോൾ പമ്പിനു സമീപത്തുള്ള റോഡിലൂടെ മാക്കൂൽ പ്പീടികയിലെ നിലവിലെറോഡിലെത്തും. പാത്തിപ്പാലം കഴിഞ്ഞ് നിലവിലുള്ള റോഡിന്റെ വലതു ഭാഗത്തു കൂടി പത്തായക്കുന്ന്, കൊട്ടയോടി, ടൗണുകൾ കടന്ന് പൂക്കോട് ടൗണിലെ ജംഗ്ഷനിലെത്തി ചേരും. 2018 - 19 ലാണ് സർവേ നടത്തിയത്. പെരിങ്ങത്തൂർ മുതൽ നിർമ്മല ഗിരി കോളേജ് വരെയാണ് നിർദ്ദിഷ്ട പാത. നാലു വരിപാതയുടെ വീതി 24 മീറ്ററാണ്.