hospital
ആശുപത്രിയിൽ നിന്നും സെയിനിനെ കേക്ക് മുറിച്ച് യാത്രയാക്കുന്നു

കൊച്ചി: അത്യപൂർവമായ രോഗാവസ്ഥ തരണം ചെയ്ത് സെയിൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കണ്ണൂർ കൊട്ടിയൂർ സ്വദേശികളായ ഫെബിൻ- ജസ്റ്റി ദമ്പതികളുടെ ഒന്നരമാസം പ്രയമുള്ള മകൻ സെയിൻ ഫ്രാൻസിസ് ഫെബിനാണ് എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സയിലൂടെ രോഗമുക്തനായത്.

കഴിഞ്ഞ ഡിസംബർ 30നാണ് സെയിൻ ജനിച്ചത്. വീട്ടിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. നാട്ടിലുള്ള ആശുപത്രിയിൽ പരിശോധനകൾ നടത്തിയതിൽ നിന്ന് നെഞ്ചിന്റെ വലതുഭാഗത്തും ഹൃദയത്തിന് ചുറ്റും ദ്രാവകം നിറഞ്ഞതായി കണ്ടെത്തി. തുടർന്ന് ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടനെ ഫോണിൽ ബന്ധപ്പെട്ട് ഫെബിൻ വിവരങ്ങൾ അറിയിച്ചു. കുട്ടികളുടെ ചികിത്സാവിഭാഗവും കുട്ടികളുടെ ഹൃദ്രോഗ ചികിത്സാവിഭാഗവും ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗവും കൂടിയാലോചനകൾ നടത്തി നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രം നടത്തുന്ന ചികിത്സാരീതി അവലംബിക്കാൻ തീരുമാനിച്ചു.

ലിംഫ് ആൻജിയോഗ്രാം നടത്തി തൊറാസിക്ക് ഡക്ടിലെ ലീക്ക് കണ്ടെത്തുകയും എംബോളൈസേഷൻ വഴി അടയ്ക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലായെന്ന് ഡോ. ടോണി മാമ്പിള്ളി പറഞ്ഞു.