തലശേരി: നഗരസഭാ കൗൺസിൽ യോഗത്തിൽ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ചൂടേറിയ ചർച്ചയായി. സി.പി.എം കൗൺസിലർ സി. സോമനാണ് കൗൺസിൽ യോഗത്തിൽ അടിയന്തര പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. കേസിൽ അറസ്റ്റിലായ കൗൺസിലർ നീച പ്രവൃത്തിയാണ് ചെയ്തതെന്നും ജനപ്രതിനിധികൾക്ക് ഇത്തരം നിഷ്ഠൂര പ്രവൃത്തികൾ ഭൂഷണമല്ലെന്നും, പ്രമേയത്തിൽ പറഞ്ഞു.
ഭാര്യക്കും കുട്ടികൾക്കും മുന്നിലിട്ട് വീട്ടുമുറ്റത്ത് വച്ച് അരുംകൊല നടത്തിയവർ ആരായാലും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. രേഷ്മ പറഞ്ഞു.
അതേ സമയം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നവരെ ലിജേഷിനെതിരെ കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.