കാസർകോട്: ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിനിടയിൽ രൂപപ്പെട്ട കടുത്ത വിഭാഗീയതയെ പരോക്ഷമായി സൂചിപ്പിച്ച് സംസ്ഥാനസെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. 'കുടത്തിലെ ഭൂതം പുറത്തുചാടി' എന്നെഴുതി ചിത്രസഹിതമാണ് പോസ്റ്റ്.
മുൻ ജില്ലാപ്രസിഡന്റും ജില്ലയിൽ പാർട്ടിയുടെ പ്രധാന നേതാവുമായ ശ്രീകാന്തിനും മേഖലാസെക്രട്ടറി സുരേഷ് കുമാർ ഷെട്ടിക്കും ജില്ലാസെക്രട്ടറി മണികണ്ഠ റായിക്കുമെതിരെ ആരോപണമുന്നയിച്ച് ഇന്നലെ സ്ഥാനം രാജിവച്ച ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശും സംഘവും രംഗത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ജില്ലയിലെ ബി.ജെ.പിയിൽ വിഭാഗീയത നടത്തുന്നവർ മറനീക്കിവന്നുവെന്ന് ധ്വനിപ്പിക്കുന്ന തരത്തിലാണ് ശ്രീകാന്തിന്റെ ട്രോൾ പ്രത്യക്ഷപ്പെട്ടത്.വാർത്താസമ്മേളനത്തിൽ ശ്രീകാന്തിനെതിരെ
അഴിമതി ആരോപണമടക്കം ഉന്നയിച്ചിരുന്നു.