കാസർകോട്: കലാനിധി തിരുവനന്തപുരം ഏർപ്പെടുത്തിയ ലെനിൻ രാജേന്ദ്രൻ, ചുനക്കര രാമൻകുട്ടി ഫിലിം ആൻഡ് ടെലിവിഷൻ മാധ്യമ അവാർഡ് 'പാട്ടു വീട്ടിലെ 'രവീന്ദ്രൻ പാടാച്ചേരിക്കും കുടുംബത്തിനും. മാർച്ച് ഒന്നിന് ശിവരാത്രി ദിനത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ ശ്രീ ശിവപാർവ്വതി ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കഴിഞ്ഞ രണ്ടു വർഷക്കാല മായി സോഷ്യൽ മീഡിയയിലൂടെ കുടുംബ സമേതം ഗാനം ആലപിക്കുന്ന സംഗീത കുടുംബമാണ് പാട്ടുവീട്. പാട്ടുവീട്ടിലെ രവീന്ദ്രൻ പാടാച്ചേരി, ഭാര്യ സീന, മക്കളായ അനാമിക, വൈഗ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ദുബായ് മലബാർ സാംസ്കാരിക വേദി, തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റി, തൃശൂർ ട്രെയിൻ മേറ്റ്സ് ഏർപ്പെടുത്തിയ പുരസ്കാരവും ഇതിനോടകം പാട്ടു വീട് നേടിയിട്ടുണ്ട്. ചെറുവത്തൂർ വെങ്ങാട്ടാണ് ഇവർ താമസിക്കുന്നത്.
ബീവറേജസ് കോർപ്പറേഷൻ ബട്ടത്തൂർ വെയർഹൗസ് ജീവനക്കാരനാണ് രവീന്ദ്രൻ. ഭാര്യ സീന കല്യാൽ ചെറുവത്തൂർ തുരുത്തി റൗളത്തുൽ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഹെഡ്മിസ്ട്രസാണ്.അനാമിക പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. വൈഗ തുരുത്തി ആർ.യു.ഇ.എം.എച്ച്.എസ് ആറാം ക്ലാസിൽ പഠിക്കുന്നു.