തലശ്ശേരി: മത്സ്യത്തൊഴിലാളിയായ ഹരിദാസനെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് ഒറ്റുകൊടുത്തതെന്നും, കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രൂരമായ അക്രമമാണിതെന്നും മന്ത്രി എം.വി.ഗോവിന്ദൻ. ഹരിദാസന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻപും ഹരിദാസനെ വധിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ ബി.ജെ.പി -ആർ.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്. ഇവരെ കൂടി കേസിൽ പ്രതി ചേർക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം അദ്ദേഹം ഹരിദാസൻ കൊല്ലപ്പെട്ട സ്ഥലവും സന്ദർശിച്ചു. നേതാക്കളായ സി.കെ രമേശൻ, എ. ശശി തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.