കാഞ്ഞങ്ങാട്: പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡിനു പകരം പത്താം ക്ലാസ് പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് പരിഗണിക്കണമെന്ന് കേരള എയിഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള രീതിയിൽ ഗ്രേഡ് പരിഗണിച്ച് പ്ലസ് വ ൺ പ്രവേശനം നടത്തുമ്പോൾ മെറിറ്റ് അട്ടിമറിയുന്നതിന് കാരണമാകുന്നുണ്ട്. പ്ലസ് വൺ പ്രവേശന മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ് ഡോ. ജോഷി ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ.സിജു പതാക ഉയർത്തി. . സംസ്ഥാന ജനറൽ സെക്രട്ടറി കെ.ക ശ്രീജേഷ് കുമാർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി.വിൻസെന്റ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ടോമി ജോർജ്, സി.ഇ ദീപക് , സാജൻ വി. പി, സുമേഷ്, പി, പി. എസ് സാജൻ, സി. വി. ഷിനിൽ പി. പി. സുനിൽ കുര്യാക്കോസ്, മോൻസി, ജോബി സി പി, ദിനേഷ്കുമാർ, സുരേഷ്, ഷൈജു പി. സി പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ 10.30ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സമ്മേളനം ഉദ്ഘാ ടനം ചെയ്യും. ഡോ. ഖാദർ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും വിദ്യാഭ്യാസ സമ്മേളനം സെൻട്രൽ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ.എം മുരളിധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിലിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.