ezharakandom
ഏഴരക്കണ്ടത്തിൽ അവതരിപ്പിച്ച കർണ്ണൻ ബാലെയിൽ നിന്ന്

തലശേരി: ഏഴരക്കണ്ടത്തിൽ നടക്കുന്ന 'പൊന്ന്യത്തങ്കം" സദസിനെ വിസ്മയിപ്പിച്ച് യക്ഷഗാനവും നാടോടിക്കലകളും കളരിപ്പയറ്റുമെല്ലാം സമന്വയിപ്പിച്ച കർണൻ നൃത്താവിഷ്കാരം. രണ്ടര മണിക്കൂർ നീണ്ട പരിപാടിയിൽ ഇരുപതോളം കലാകാരന്മാരാണ് അണിനിരന്നത്. കലാമണ്ഡലം ഡോ.ലത, കലാക്ഷേത്ര വിദ്യാലക്ഷ്മി എന്നിവരുടേതായിരുന്നു നൃത്താവിഷ്‌ക്കാരം.
ഹരിത തമ്പാന്റെതായിരുന്നു കൊറിയോഗ്രാഫി. എ.എസ്.പ്രശാന്ത് കൃഷ്ണനാണ് രചന നിർവ്വഹിച്ചത്.
കഴിഞ്ഞദിവസം ഭാരത് കളരിയും എടപ്പാൾ എച്ച്.ജി.എസ് കളരിയും കാഴ്ചവച്ച ആയോധനമുറകളും കാണികളെ വിസ്മയിപ്പിച്ചു.

പരിപാടിയിൽ ആയോധന കലയിലേയും നടനകലയിലേയും പ്രതിഭകളെ ആദരിച്ചു. ബാലകൃഷ്ണ സ്വാമികൾ, കളരി വൈദ്യർ കാദർ ഗുരിക്കൾ, കെ.പി.രവീന്ദ്രൻ ഗുരിക്കൾ, കലാമണ്ഡലം ഡോ.ലത ഇടവലത്ത്, വിദ്യാലക്ഷ്മി, ഹരിത തമ്പാൻ എന്നിവരെയാണ് ആദരിച്ചത്.
പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകന്റെ അദ്ധ്യക്ഷതയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശൈലജ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പ്രതിഭകളെ ഫോക് ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ ലാവ്‌ലിൻ ഉപഹാരം നൽകി ആദരിച്ചു.