ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം. മൈസൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സഞ്ചരിച്ച വാഹനം മാക്കൂട്ടം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് ഒരു കിലോമീറ്റർ അകലെ കൊടും വളവിലെ ഇറക്കത്തിൽ പത്ത് മീറ്ററിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ ഒരു മരത്തിൽ തട്ടിയാണ് വാഹനം നിന്നത്.
ഇതുവഴി മറ്റു വാഹനങ്ങളിൽ എത്തിയ യാത്രക്കാരാണ് പരിക്കേറ്റവരെ രക്ഷിച്ച് മുകളിലെത്തിച്ച് തൊട്ടിപ്പാലത്തുനിന്നും ആംബുലൻസ് വരുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെല്ലാം മൈസൂർ സ്വദേശികളാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല.
പടം മാക്കൂട്ടം ചുരം പാതയിൽ അപകടത്തിൽ പെട്ട ടെമ്പോ ട്രാവലർ