
കണ്ണൂർ: കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളകൗമുദി 111-ാം വാർഷികാഘോഷം ഇന്നു രാവിലെ 11ന് കണ്ണൂർ ചേമ്പർ ഹാളിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. മഞ്ചേരി രാജൻ, കേരള കൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ എന്നിവർ ആശംസ നേരും. കേരളകൗമുദി യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും. കൃഷ്ണ ജുവൽസ് ആൻഡ് കൃഷ്ണ ബീച്ച് റിസോർട്ട് സി.എം.ഡി ഡോ. സി.വി. രവീന്ദ്രനാഥ്, നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് പാർട്ണർ എം.എം.വി. മൊയ്തു, സുനിത ഫർണിച്ചർ മാനേജിംഗ് പാർട്ണർ കെ. നാരായണൻ കുട്ടി, ടി.കെ.സി അഡ്വടൈസേഴ്സ് ഫൗണ്ടർ ആൻഡ് ചെയർമാൻ ടി.കെ.സി. അഹമ്മദ്, എ.ബി.സി ഗ്രൂപ്പ് കമ്പനി ഫൗണ്ടർ ആൻഡ് എം.ഡി കെ. മുഹമ്മദ് മദനി, സി.എം.ആർ ഡവലപ്പേഴ്സ് എം.ഡി റെസ്റ്റിൻ ജോസഫ്, സെഞ്ചുറി ഫാഷൻ സിറ്റി മാനേജിംഗ് പാർട്ണർ പി. അഷ്റഫ് ഹാജി, ഡയമണ്ട് പെയിന്റ് മാനേജിംഗ് പാർട്ണർ ടി. സന്തോഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.