
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ട് സിപിഎം പ്രവർത്തകന്റെ വീട്ടിൽ കയറി കൊലവിളി. ഞായറാഴ്‌ച ഉച്ചയോടെ കല്ല്യോട്ടെ ശാസ്‌താ ഗംഗാധരന്റെ വീട്ടിലെത്തിയാണ് ഒരുസംഘം കോൺഗ്രസുകാർ കൊലവിളി നടത്തിയത്. ഈ സമയം ഗംഗാധരൻ വിട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളെയും കുടുംബാംഗങ്ങളും കേൾക്കെ ഗംഗാധരനെ ചുട്ടുകളയുമെന്നായിരുന്നു ഭീഷണി.
അക്രമികളെ ഭയന്ന് കുടുംബാംഗങ്ങൾ വാതിലടച്ച് മുറിക്കകത്തിരുന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ അക്രമിസംഘം രക്ഷപ്പെട്ടു സി.സി. ടി.വി ക്യാമറ പരിശോധിച്ചപ്പോൾ അക്രമിസംഘത്തിൽ പെട്ട എതാനുമാളുകളെ തിരിച്ചറിഞ്ഞു അക്രമിസംഘത്തിന് നേതൃത്വം നൽകിയ ഐ.എൻ.ടി.യു.സി നേതാവ് ജനാർദനൻ കല്ല്യയോടനെതിരെ ബേക്കൽ പോലീസ് കേസെടുത്തു.