cpm

കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ജനകീയ ഫണ്ട് ശേഖരണം 4500 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ആദ്യദിനം വിജയകരമായി പൂർത്തീകരിച്ചു. ഭൂരിപക്ഷം ഘടകങ്ങളും ലക്ഷ്യം പൂർത്തീകരിച്ചിട്ടുണ്ട്. കയറാൻ ബാക്കിയുള്ള വീടുകളിൽ രണ്ടാം ദിനം കയറാനും, ലക്ഷ്യം പൂർത്തീകരിക്കാത്ത ഘടകങ്ങൾ ലക്ഷ്യം പൂർത്തീകരിക്കാനുമായി രണ്ടാംദിനമായ തിങ്കളാഴ്ച രംഗത്തിറങ്ങും.
പാർട്ടി കോൺഗ്രസിനാവശ്യമായ ചെലവ് മുഴുവൻ ജനങ്ങളിൽ നിന്ന് ശേഖരിക്കുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി മാടായി മണ്ടൂരിലും, ഇ.പി ജയരാജൻ പാപ്പിനിശ്ശേരിയിലും, മന്ത്രി എം.വി ഗോവിന്ദൻ മോറാഴയിലും, കെ.കെ ശൈലജ എം.എൽ.എ പഴശ്ശിയിലും, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പെരളശ്ശേരിയിലും ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. ജയരാജൻ പാട്യത്തും, കെ.പി സഹദേവൻ കണ്ണൂർ ടൗൺ ഈസ്റ്റിലും, ജയിംസ് മാത്യു രാമതെരുവിലും, എ.എൻ ഷംസീർ തലശ്ശേരി മാടപ്പീടികയിലും, ടി.വി രാജേഷ് മാടായി കുളപ്പുറത്തും, വി. ശിവദാസൻ പേരാവൂർ വിളക്കോടും, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. ചന്ദ്രൻ മാവിലായിലും, ടി.കെ ഗോവിന്ദൻ ആലക്കോട് കൂവേരിയിലും, കാരായി രാജൻ തലശ്ശേരി സി.എച്ച് നഗറിലും, പി.വി ഗോപിനാഥ് ശ്രീകണ്ഠാപുരം വളക്കൈയിലും, എം. പ്രകാശൻ അഴീക്കോടും, ടി.ഐ മധുസൂദനൻ പയ്യന്നൂർ സൗത്ത് ലോക്കലിലും, എൻ.സുകന്യ പുഴാതിയിലും, പി. പുരുഷോത്തമൻ മട്ടന്നൂർ കാരായിലും, പി ഹരീന്ദ്രൻ പന്ന്യന്നൂരും, വത്സൻ പനോളി കൂത്തുപറമ്പ് ഈസ്റ്റ് ലോക്കലിലും, എം. സുരേന്ദ്രൻ പാട്യം സൗത്തിലും, ജില്ലാ കമ്മിറ്റിയംഗങ്ങളും എം.എൽ.എമാരുമായ കെ.വി സുമേഷ് ചിറക്കലും, എം. വിജിൻ കുഞ്ഞിമംഗലത്തും ഫണ്ട് ശേഖരണത്തിൽ പങ്കെടുത്തു.